എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പ്രദേശത്ത് നിലനിൽക്കുന്ന കുടിയൊഴിപ്പിക്കൽ വിഷയത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിലവിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് തർക്കഭൂമിയുടെ ഒരു ഭാഗത്ത് അഞ്ച് സെന്റ് സ്ഥലം വീതം അനുവദിക്കാമെന്ന നിർദേശമാണ് സർക്കാർ ശങ്കരൻ നായരുടെ കുടുംബത്തിന് മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്.
ഈ വിഷയത്തിൽ കുടുംബാംഗങ്ങളുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു.
ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു സമവായത്തിൽ എത്തിച്ചേരാനായാൽ ഇക്കാര്യം ഔദ്യോഗികമായി കോടതിയെ ബോധിപ്പിക്കുമെന്നും, കോടതിയുടെ ഏത് തീരുമാനത്തെയും പൂർണ്ണമായി മാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതി നിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

