തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്.
പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ക്രൂരകൃത്യത്തിന് പിന്നിൽ മറ്റുചിലർക്കുകൂടി പങ്കുണ്ടോ എന്ന കാര്യം പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട അഭിരാം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനായുള്ള തീവ്രമായ തിരച്ചിൽ തുടരുകയാണ്. ഇയാളുടെ ഇൻസ്റ്റഗ്രാം ചാറ്റുകൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന കാര്യവും സൈബർ വിദഗ്ധർ പരിശോധിക്കുന്നുണ്ട്.
അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി ഷെയർ ചെയ്യപ്പെട്ടിരുന്നതായി സൈബർ സെൽ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനിടെ, കേസിന്റെ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

