തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് നേരെ കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോർട്ട്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് ഒടുവിൽ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ എംഎൽഎയെ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പരിക്കേറ്റ രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ എത്തി ചികിത്സ തേടി. ഇതുമായി ബന്ധപ്പെട്ട
ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക യോഗം നടക്കുന്നതിനിടയിലാണ് അനിഷ്ട
സംഭവങ്ങൾ അരങ്ങേറിയത്. ഈ യോഗവുമായി യാതൊരു ബന്ധവുമില്ലാത്ത പാളയം പ്രദീപ് എന്ന വ്യക്തി യോഗസ്ഥലത്ത് അതിക്രമിച്ചുകടക്കുകയും അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്തു.
ഇത് യോഗത്തിലുണ്ടായിരുന്ന ജനപ്രതിനിധികൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ഗുരുതരമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

