കാക്കനാട് തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ എസ്. ശ്രീഹരി (20)യെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇത്തരത്തിൽ തയ്യാറാക്കിയ ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപന നടത്തി പ്രതി പണം വാങ്ങിയെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയുടെ ഫോണിൽനിന്നാണ് ഇതിനാധാരമായ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കോളജ് അധികൃതരുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണു വിദ്യാർഥിക്കെതിരെ കേസെടുത്ത് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കോളജിൽ നടക്കുന്ന വിവിധ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ സ്ഥിരമായി ക്യാമറയിൽ പകർത്താറുണ്ടായിരുന്നു.
ഇത്തരത്തിൽ മുൻപ് പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രതി മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിലെ സംശയം. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള സാധാരണ ദൃശ്യങ്ങളാണ് വികൃതമാക്കി പ്രചരിപ്പിച്ചത്.
ഈ ഗുരുതര കൃത്യത്തിനെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്യാമ്പസിൽ ശക്തമായ സമരം സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

