റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പാസാക്കിയിട്ടുള്ളത് എന്ന് അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തുണ്ടായ വലിയ പ്രതിസന്ധിക്ക് കാരണമായ ഈ തീരുമാനത്തിലെ അതൃപ്തി പരിഹരിക്കുന്നതിനുള്ള ഔദ്യോഗിക ശ്രമങ്ങൾ നടന്നു വരികയാണ്. അമേരിക്കയിലെ വീസ നിയന്ത്രണങ്ങൾ ഇന്ത്യയ്ക്ക് ദോഷകരമാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എല്ലാ സാഹചര്യങ്ങളിലും അമേരിക്ക ഇന്ത്യയ്ക്കൊപ്പമാണ് എന്നും ആവർത്തിച്ചു.
ഇതിന്റെ ഭാഗമായി വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിർണായക വിഷയം റിലയൻസുമായി ചർച്ച ചെയ്യും.
കൂടാതെ വ്യവസായ പ്രമുഖരായ ഗൗതം അദാനി, ടാറ്റാ ഗ്രൂപ്പ് മേധാവി എൻ. ചന്ദ്രശേഖരൻ എന്നിവരെയും മാർക്കോ റൂബിയോ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഈ നിർണായക ചർച്ചകൾക്ക് ഇന്നലെയാണ് തുടക്കമായത്. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട
ശുഭവാർത്ത വൈകാതെ ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കറുമായി മാർക്കോ റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഊർജ രംഗത്തെ പരസ്പര സഹകരണവും ചർച്ചകളിൽ പ്രധാന വിഷയമായി.
ഇന്നലെ ഉച്ചയ്ക്ക് മുംബൈയിൽ എത്തിയ അദ്ദേഹം വൈകീട്ട് നാല് മണിയോടെയാണ് വിദേശകാര്യ മന്ത്രിയുമായി ചർച്ചകൾ ആരംഭിച്ചത്. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും ഉന്നതതല ചർച്ചകളിൽ സന്നിഹിതരായിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്മേൽ അധിക താരിഫ് തൽക്കാലം ഈടാക്കില്ലെന്ന് അമേരിക്ക ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അധിക താരിഫ് ഏർപ്പെടുത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഇന്ത്യയുടെ നിലപാട് യോഗത്തിൽ ശക്തമായി ആവർത്തിക്കപ്പെട്ടു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കും. ഈ വിഷയത്തിൽ പരിഹരിക്കാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് മാർക്കോ റൂബിയോ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി താജ് മെമ്മോറിയൽ സന്ദർശിച്ച മാർക്കോ റൂബിയോ അവിടെയെത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടികളിലും ഇരു നേതാക്കളും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

