ചെന്നൈ: പൊലീസ് കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാഹനവ്യൂഹം തടഞ്ഞുനിർത്തി നിവേദനം സമർപ്പിക്കാൻ ശ്രമിച്ചു.
നീലങ്കരയിലെ വസതിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പുറപ്പെടുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാനായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ മാനാമധുര പൊലീസ് സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട ആകാശ് ഡെലിസൻ എന്ന യുവാവിന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
സംഭവത്തിൽ ആറ് പൊലീസുകാർക്കെതിരെ മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളതെന്നും തുടർനടടികൾ യാതൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കുടുംബം കടുത്ത ആക്ഷേപം ഉന്നയിച്ചു. ഈ സംഭവത്തിൽ സമഗ്രമായ സിബി-സിഐഡി അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് റോഡിലേക്ക് പ്രവേശിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ തടയാൻ ശ്രമിച്ച ഒരു കോൺസ്റ്റബിൾ താഴെ വീഴുകയും നിസ്സാര പരിക്കുകൾ ഏൽക്കുകയും ചെയ്തു.
തോണ്ടിയാർപേട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാംകുമാർനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

