മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ നിർണായക വഴിതിരിവ്.
കേസിലെ പ്രധാന ദൃക്സാക്ഷി കോടതിയിൽ കൂറുമാറി. രഹസ്യമൊഴി നൽകിയിരുന്ന ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് ആണ് കോടതിയിൽ മൊഴിമാറ്റിയത്.
അപകടസമയം അമിതവേഗതയിൽ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ ആണെന്ന തന്റെ മുൻമൊഴിയാണ് ഷഫീഖ് വിചാരണവേളയിൽ തിരുത്തിയത്. സാക്ഷിയുടെ കൂറുമാറ്റത്തിനെതിരെ പ്രോസിക്യൂഷനും സർക്കാരും നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചു.
ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതിയുടെ കർശന നിർദേശം. കൊല്ലപ്പെട്ട
കെ.എം ബഷീറിന്റെ ഭാര്യ ജസീല നൽകിയ ഹർജിയെത്തുടർന്നാണ് കോടതിയുടെ ഈ നടപടി ഉണ്ടായിരിക്കുന്നത്. 2019 ഓഗസ്റ്റ് 3 അർധരാത്രിയാണ് കേരളത്തെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

