ലണ്ടൻ നഗരത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കായി ഓൺലൈൻ വഴി പദ്ധതിയിട്ട കേസിൽ 39കാരന് യുകെ കോടതി കനത്ത ശിക്ഷ വിധിച്ചു.
വെസ്റ്റ് മിഡ്ലാൻഡ്സ് കോവെൻട്രിയിലെ വേവ്ലി റോഡ് സ്വദേശിയായ റിച്ചാർഡ് സ്റ്റീവൻസൺ എന്നയാളെയാണ് വാർവിക് ക്രൗൺ കോടതി എട്ട് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കുട്ടികളെ എങ്ങനെ ഉപദ്രവിക്കണം എന്നതു സംബന്ധിച്ച സ്വന്തം വൈകൃത ചിന്തകളും ഫാന്റസികളും ഇയാൾ ചാറ്റ് പ്ലാറ്റ്ഫോമുകൾ വഴി നിരന്തരം പങ്കുവെച്ചിരുന്നു.
തന്റെ ക്രൂരമായ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ സമാന ചിന്താഗതിയുള്ള പങ്കാളിയെ തേടുകയാണെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഇയാൾ കൈമാറ്റം ചെയ്തിരുന്നു.
എന്നാൽ താൻ ആശയവിനിമയം നടത്തുന്നത് സമാന മനസ്കനായ വ്യക്തിയോടാണ് എന്നാണ് ഇയാൾ കരുതിയതെങ്കിലും, യഥാർത്ഥത്തിൽ അത് കുട്ടികളെ വേട്ടയാടുന്നവരെ കണ്ടെത്താൻ വലവിരിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പ്രതിയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ അന്വേഷണ സംഘം കഴിഞ്ഞ മെയ് 2ന് കോവെൻട്രിയിൽ വെച്ച് വാനിൽ ഇരിക്കുകയായിരുന്ന റിച്ചാർഡിനെ പിടികൂടുകയായിരുന്നു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ശ്രമം, കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവും വിതരണവും എന്നീ കുറ്റങ്ങൾ പ്രതി കോടതിയിൽ സമ്മതിച്ചു. തടവുശിക്ഷയ്ക്ക് പുറമെ, ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ കർശന നിരീക്ഷണവും 18 വർഷത്തെ ലൈംഗിക അതിക്രമ പ്രതിരോധ ഉത്തരവും കോടതി ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
കൂടാതെ പ്രതിയുടെ പേര് ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്താനും ഉത്തരവായിട്ടുണ്ട്. പ്രതിയുടെ പദ്ധതികൾ അതീവ ഭയപ്പെടുത്തുന്നതായിരുന്നുവെന്നും, അവസരം ലഭിച്ചിരുന്നെങ്കിൽ ഇയാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടപ്പിലാക്കുമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് കോൺസ്റ്റബിൾ ജോൺ മാർഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

