തെലുങ്ക് ചലച്ചിത്രലോകത്ത് വലിയ ആരാധകവൃന്ദമുള്ള പ്രമുഖ താരം മഹേഷ് ബാബുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. മലയാളികള്‍ അടക്കമുള്ള സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള റീ-റിലീസ് ട്രെന്‍ഡിന്റെ ഭാഗമായാണ് ഈ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്.
ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തില്‍ 2011-ല്‍ പുറത്തിറങ്ങിയ മാസ് ചിത്രമായ ‘ദൂക്കുഡു’ ആണ് വീണ്ടും റീ റിലീസിനായി ഒരുങ്ങുന്നത്. വരുന്ന ഓഗസ്റ്റ് 9 നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക.
റീ-റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആക്ഷനും കോമഡിയും ഒരുപോലെ ഒത്തിണങ്ങിയ ചിത്രത്തില്‍ സാമന്തയാണ് നായികയായി എത്തിയത്.
മഹേഷ് ബാബുവിന്റെയും തെലുങ്ക് സിനിമാപ്രേക്ഷകരുടെയും എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായതിനാല്, ഇതിനുമുമ്പും പലപ്പോഴായി പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ചിത്രത്തിന്റെ റിലീസിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിലും സ്പെഷ്യല്‍ സ്ക്രീനിംഗുകള്‍ നടന്നിരുന്നു. ഡിസിപി ജി അജയ് കുമാര്‍ എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ മഹേഷ് ബാബു അഭിനയിച്ചിരിക്കുന്നത്.
2011-ല്‍ ആദ്യമായി തിയറ്ററുകളിലെത്തിയപ്പോള്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നായി ഈ ചിത്രം മാറി. പ്രകാശ് രാജ്, സോനു സൂദ്, ബ്രഹ്മാനന്ദം, എം എസ് നാരായണ, ആദിത്യ മേനോന്, സോണിയ ദീപ്തി, നാസര്‍, സയാജി ഷിന്‍ഡെ, കോട്ട
ശ്രീനിവാസ റാവു, സുപ്രീത്, തനികെല്ല ഭരണി, ചന്ദ്ര മോഹന്‍, അജാസ് ഖാന്, പ്രഗതി, ഷാഫി, വെണ്ണല കിഷോര്‍, സുമന്, നാഗ ബാബു, ധര്മ്മവരപു സുബ്രഹ്മണ്യം, രവി പ്രകാശ്, വിനയ പ്രസാദ്, സത്യ കൃഷ്ണന്, രാജീവ് കനകല, സുബ്ബരാജു, പ്രഭാകര്‍, ബ്രഹ്മാജി, ശിവ റെഡ്ഡി, സുരേഖ വാണി, ശ്രീനിവാസ റെഡ്ഡി, അജയ്, മാസ്റ്റര്‍ ഭരത്, സഞ്ജയ് സ്വരൂപ്, സുധ, ശ്രാവണ്‍ രാഘവേന്ദ്ര, ശങ്കര്‍ മേല്ക്കോട്ടെ, പൃഥ്വിരാജ്, പ്രദീപ് കബ്ര, ശ്രിയ ശര്‍മ്മ, ഭരത് രാജു, പാര്‍വതി മെല്‍ട്ടണ്‍, മീനാക്ഷി ദീക്ഷിത് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. 14 റീല്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ റാം അചന്ദ, ഗോപിചന്ദ് അചന്ദ, അനില്‍ സുങ്കര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് തമന് എസ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

