ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്ത് മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ.
തണ്ണീർമുക്കം സ്വദേശിയായ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഹൈസ്കൂൾ വിദ്യാർഥിനിയായ മകളെ ശല്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയുടെ പിതാവ് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് സന്തോഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടക്കുന്നത്.
തുടർന്ന് മകളെ ശല്യം ചെയ്തത് നേരിട്ട് ചോദിക്കാനായി പ്രതി സന്തോഷിന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെയുണ്ടായ വാക്കുതർക്കത്തിനിടയിൽ പ്രതി മുളവടി കൊണ്ട് സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു.
എന്നാൽ സന്തോഷിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല മർദ്ദനമെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ആക്രമണത്തിൽ സന്തോഷ് മരിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ഒളിവിൽ പോയ പ്രതി, ഇന്ന് രാവിലെ ചേർത്തല പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കേസിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

