എൽഎൻജി (LNG) വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയിൽ അയവുണ്ടായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം പൂർവ്വസ്ഥിതിയിലായതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് രാജ്യത്ത് പ്രകൃതി വാതക വിതരണത്തിന് കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇന്ധനലഭ്യതയിൽ കുറവുണ്ടായ സാഹചര്യത്തിൽ, മുൻഗണനാ ക്രമത്തിൽ മാത്രം വാതകം വിതരണം ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും അന്ന് നിർദ്ദേശം നൽകിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, എല്ലാ മേഖലകളിലേക്കും പ്രകൃതി വാതകം തടസ്സമില്ലാതെ ലഭ്യമാകും. രാജ്യത്തെ വ്യാവസായിക-വാണിജ്യ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് ഈ നടപടി വലിയ തോതിൽ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

