കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ അഡ്വക്കറ്റ് ജനറൽ നിർണായക ഇടപെടൽ നടത്തി.
വിഷയത്തിൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് കാണിച്ച് സർക്കാരിന് നിയമോപദേശം നൽകിയ എ.ജി, നിലവിലെ ഉത്തരവ് മടക്കി നൽകുകയായിരുന്നു. നിയമപരമായ ചട്ടങ്ങൾ പാലിച്ച് ഉത്തരവ് വീണ്ടും സമർപ്പിക്കണമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിർദേശം.
ഈ ഉത്തരവിൽ ഹൈക്കോടതിയെ വിമർശിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് ഇടപെടലിന് പ്രധാന കാരണം. വിവാദപരമായ ഇത്തരം പരാമർശങ്ങൾ ഉത്തരവിൽ കടന്നുകൂടിയത് എങ്ങനെയാണെന്നും, ആരാണ് ഈ ഉത്തരവ് തയാറാക്കിയതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.ജി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രോസിക്യൂഷൻ അനുമതി ഉത്തരവ് കോടതിയിൽ ഹാജരാക്കുന്നതിനായി സർക്കാർ നേരത്തെ സാവകാശം തേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

