മാനന്തവാടി മെഡിക്കൽ കോളേജിന്റെ വികസനവും പ്രവർത്തനങ്ങളും സംബന്ധിച്ച് നിർണ്ണായകമായ അവലോകന യോഗം ചേർന്നു. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിൽ അലംഭാവമുണ്ടായാൽ ജനപ്രതിനിധികളെ ജനം അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ.
മുരളീധരൻ മുന്നറിയിപ്പ് നൽകി. മെഡിക്കൽ കോളേജ് വിഷയത്തിൽ വിട്ടുവീഴ്ച അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കോളേജ് ഒരു സ്ഥലത്തും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മറ്റൊരു സ്ഥലത്തുമായി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ട്. എന്നാൽ, സ്ഥലത്തിന്റെ കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനമായിട്ടില്ല.
സുൽത്താൻ ബത്തേരിയിലെ ജില്ലാ ആശുപത്രി കൂടി പരിഗണനയിലുള്ള സാഹചര്യത്തിൽ, വരുംകാലത്ത് വയനാട്ടിലെ ജനങ്ങൾക്ക് ആരോഗ്യ മേഖലയിൽ യാതൊരുവിധ പ്രതിസന്ധികളും നേരിടേണ്ടി വരില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പ്രധാന പ്രഖ്യാപനങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജിൽ അടുത്ത 100 ദിവസത്തിനകം എം.ആർ.ഐ സ്കാൻ മെഷീൻ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായുള്ള ഡോക്ടർമാരുടെ കുറവ് പരിശോധിച്ച് അടിയന്തര പരിഹാരം കാണാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, കോളേജ് വികസനത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
ഹോസ്റ്റൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി മുനിസിപ്പാലിറ്റിയുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജിലെ സ്കിൽ ലാബിൽ നടന്ന അവലോകന യോഗത്തിൽ ഉഷ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ജോർജ്, കൗൺസിലർ ഹംസ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.
കെ.വി വിശ്വനാഥൻ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.
വി.ആർ ഷീജ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.ഡി ബെന്നി, സൂപ്രണ്ട് ഡോ.
സി.കെ ജീവൻലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

