കിഴക്കൻ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചു. ഭൂകമ്പ മാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഈ പ്രകൃതിദുരന്തത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
കെട്ടിടങ്ങൾ നിലംപൊത്തുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലനം സംഭവിച്ചത്. ഈസ്റ്റ് നുസ ടെങ്കാറ പ്രവിശ്യയിലെ എൻഡെ നഗരത്തിന് 68 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നത്.
സുനാമി മുന്നറിയിപ്പിനെ തുടർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

