വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർണാടകയിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്ന് നേതൃത്വം അറിയിച്ചു.
കർണാടകയിൽ നിന്നുള്ള മറ്റ് സ്ഥാനാർഥികളായി പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരും നാമനിർദേശപത്രിക സമർപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച അന്തിമ തീരുമാനവും പാർട്ടി പുറത്തുവിട്ടു.
മധ്യപ്രദേശിൽ നിന്ന് മീനാക്ഷി നടരാജൻ മത്സരിക്കുമ്പോൾ, രാജസ്ഥാനിൽ നിന്ന് നീരജ് ധങ്ക് സ്ഥാനാർഥിയാകും. തമിഴ്നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തിയും ജാർഖണ്ഡിൽ നിന്ന് പ്രണവ് ഝായും കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് മത്സരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

