ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് താൻ അഭിനയിക്കാതിരുന്നതുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ പരസ്പരവിരുദ്ധമായ അഭിമുഖങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നടനെതിരെ വലിയ തോതിലുള്ള ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇതിനിടയിലാണ് ഫോട്ടോഗ്രാഫർ ശാലു പേയാട് പങ്കുവെച്ച കമന്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജയറാം തന്റെ മേക്കപ്പ് മാനോട് കാട്ടിയതായി പറയപ്പെടുന്ന പെരുമാറ്റത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ശാലുവിന്റെ പ്രതികരണം.
‘ഒരുപാട് വർഷം കൂടെ നിന്ന മേക്കപ്പ് മാന്റെ കല്യാണത്തിന് 25 രൂപ കൊടുത്ത മഹാനടൻ’ എന്നായിരുന്നു ശാലുവിന്റെ കമന്റ്. എന്നാൽ ഈ പരാമർശം വലിയ വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
സിനി ഫിലേയോട് സംസാരിക്കവെ ശാലു പേയാട് വിശദീകരിച്ചത് ഇങ്ങനെയാണ്: ‘ആ പയ്യനെ എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. ജയറാമേട്ടന്റെ കൂടെ വര്‍ഷങ്ങളായി നിന്ന ആളാണ്.
ഞങ്ങളൊരു പടം ചെയ്ത സമയത്താണ് അവന്റെ കല്യാണം കഴിയുന്നത്. ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കുമെന്ന് അവന് പ്രതീക്ഷിച്ചു.
പക്ഷേ കൊടുത്തത് പതിനായിരം ഉലുവ. അതിനെക്കാളും കൂടുതല്‍ മറ്റുള്ളവര്‍ കൊടുത്തിട്ടുണ്ട്.
വെറും പതിനായിരം രൂപയാണ് കൊടുത്തത്. നമുക്ക് അന്നൊരു വിഷമം ഉണ്ടായിരുന്നു അന്ന്.
പിന്നെ ഇരുപത്തി അയ്യായിരം എന്ന് എഴുതിയത് വെറുതെ അല്ല പതിനായിരം കൂടുതല്‍ തള്ളിരിക്കട്ടെന്ന് വിചാരിച്ചു. ആ ക്രെഡിറ്റ് ഇരിക്കട്ടെന്ന് കരുതി.
ഒരുമാതിരിപ്പെട്ട പല ആര്‍ട്ടിസ്റ്റുകളും ഒപ്പമുള്ളവര്‍ക്ക് പത്ത് പൈസ കൊടുക്കില്ല.
വന്ന് തള്ളും. അല്ലാതെ കൊടുക്കില്ല.
കൊടുക്കുന്നത് ഔദാര്യമൊന്നും അല്ല. വര്‍ഷങ്ങള്‍ ഒപ്പം നിന്നിട്ട് അവരുടെ കല്യാണത്തിന് കൊടുക്കണം.
അത്രയും ആത്മാര്‍ത്ഥമായാണ് അവര്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത്’. അതേസമയം, ശാലു പേയാടിന്റെ ഈ വെളിപ്പെടുത്തലിനെതിരെയും എതിർസ്വരങ്ങൾ ഉയരുന്നുണ്ട്.
നൽകിയ തുക എത്രയായാലും അതിനെ ബഹുമാനിക്കണമെന്നും, പതിനായിരം രൂപ എന്നത് ചെറിയൊരു തുകയല്ലെന്നുമാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ‘ആ പൈസക്കു എത്ര മുല്യമുണ്ടന്നു നിങ്ങൾക്കു പറയാൻ പറ്റോ.
ഒരു രൂപയയാലും ആരു തന്നാലും വാങ്ങിക്കണം. അതു നിങ്ങളുടെ പരീക്ഷണങ്ങളാവാം, പതിനായിരം ചെറിയ തുകയൊന്നും അല്ല’ എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

