വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ പോയന്റ് പട്ടികയുടെ താഴെയുള്ള ടീമുകൾ തമ്മിലുള്ള മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് തകർപ്പൻ ജയം. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ടീം പരാജയപ്പെടുത്തിയത്.
മത്സരത്തിൽ വാലന്റൈൻ എക്കേജിയൂബയും ശിലാജിത് സാന്ത്രയുമാണ് തൃശൂരിനായി ഗോൾ നേടിയത്. ഈ സീസണിൽ തൃശൂർ മാജിക് എഫ്സി നേടുന്ന ആദ്യ റെഗുലർ ടൈം വിജയം കൂടിയാണിത്.
ഈ മത്സരഫലത്തോടെ ഇരുടീമുകളും ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയന്റ് വീതം നേടി തുല്യത പാലിക്കുകയാണ്. ഗോൾവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ അഞ്ചാം സ്ഥാനത്തും കണ്ണൂർ ആറാം സ്ഥാനത്തുമാണ് ഇപ്പോൾ തുടരുന്നത്.
പ്ലേഓഫ് ലക്ഷ്യമിട്ടുള്ള മത്സരങ്ങൾ കടുക്കുന്നതിനിടയിലാണ് ഇരുടീമുകളുടെയും ഈ പ്രകടനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

