വൈശാഖ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമ്മിച്ച് രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘തീവെട്ടി’യുടെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി. സിനിമയുടെ റിലീസിനായുള്ള അന്തിമ ഒരു ജോലികൾ പുരോഗമിക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ചിത്രത്തിൽ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്. ബാലൻ പിള്ള, സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട്, സജിത്ത്ലാൽ, സന്തോഷ് തലയിൽ, ജ്യോതികുമാർ, പ്രദീപ് അയിരുപ്പാറ, ബി എസ് പ്രസാദ്, ശ്രീജിത്ത് എസ് ശ്രേയസ്സ്, ഗോപികൃഷ്ണൻ, ബിന്ദു തൊടുപുഴ, മനില നായർ, ആശ നായർ, ശ്രുതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
ഛായാഗ്രഹണം: സുനിൽലാൽ
തിരക്കഥ, സംഭാഷണം: സുനിൽ പ്ലാമൂട്
പ്രൊഡക്ഷൻ കൺട്രോളർ: ബി എസ് പ്രസാദ്
പശ്ചാത്തല സംഗീതം: ഒ കെ രവിശങ്കർ
കഥ, കലാസംവിധാനം: പ്രദീപ് അയിരൂപ്പാറ
ചമയം: രാജേഷ് രവി
വസ്ത്രാലങ്കാരം: ബിന്ദു വടകര
അസോസിയേറ്റ് ഡയറക്ടർ: അരുൺ ചോട്ടു
സഹനിർമ്മാണം: ജ്യോതികുമാർ, രാജേഷ് അമ്മവിഷൻ
പി ആർ ഒ: എ എസ് ദിനേശ്
കേരളത്തിലെ വിവിധ പ്രദേശങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കോട്ടയം, അയ്മനം, പരിപ്പ്, ചിറക്കടവ്, ചെറുവള്ളി, ഒളശ്ശ, തിരുവനന്തപുരം തുടങ്ങിയ പ്രധാന ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

