പെരുമ്പാവൂരിൽ പൊതുസ്ഥലത്ത് വെച്ച് രാസലഹരി ഉപയോഗിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗാവ് സ്വദേശിയായ അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. പ്രതികളെ പിടികൂടുന്ന സമയത്ത് ഇവരുടെ കൈവശം 6 ബോട്ടിൽ ഹെറോയിനും കണ്ടെടുത്തു.
പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

