ആന്ധ്രപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായി. നിലവിലെ തീരുമാനപ്രകാരം ബിജെപിക്ക് സീറ്റുകൾ നൽകേണ്ടതില്ലെന്ന് ചന്ദ്രബാബു നായിഡു നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ മൂന്ന് സീറ്റുകളിലും ടിഡിപി തന്നെ മത്സരിക്കും. അതേസമയം, ജനസേന പാർട്ടിക്ക് ഒരു സീറ്റ് നൽകാൻ ധാരണയായിട്ടുണ്ട്.
ഇതോടെ പാർട്ടി ചരിത്രത്തിൽ ആദ്യമായി രാജ്യസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കാൻ ജനസേനയ്ക്ക് സാധിക്കും. വൈഎസ്ആർസിപിയുടെ മൂന്ന് അംഗങ്ങളും ടിഡിപിയുടെ ഒരു അംഗവും ഉൾപ്പെടെയുള്ളവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് തെരഞ്ഞെടുപ്പ് പട്ടികയിൽ ഇടം ലഭിച്ചില്ല. ബിജെപി ഇന്ന് വൈകിട്ട് പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
നിലവിൽ കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ഒരാൾക്ക് മന്ത്രിസ്ഥാനം തുടരണമെങ്കിൽ പാർലമെന്റ് അംഗത്വം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്നുള്ള അവസരം നഷ്ടമായതോടെ, വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം പ്രതിസന്ധിയിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്കും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലേക്കും ചേർത്ത് ജൂൺ 18-നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്നുതന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

