സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട് എന്ന പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ പയ്യന്നൂരിൽ ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന പെരിയമന ജ്യോതിഷാലയം എന്ന സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സ്ഥാപന ഉടമയായ പി ശ്രീനാഥ് ആണ് പോലീസ് പിടിയിലായത്. ജ്യോതിഷാലയം കേന്ദ്രീകരിച്ച് കഞ്ചാവടക്കമുള്ള ലഹരി പദാർത്ഥങ്ങളുടെ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ അലമാരയുടെ താഴത്തെ തട്ടിൽ ഒളിപ്പിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പി ശ്രീനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ലഹരിമരുന്ന് ഉപയോഗത്തിൽ നിന്നും വിപണനത്തിൽ നിന്നും യുവതലമുറയെയും വിദ്യാർത്ഥികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട് എന്ന പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം, ആഡംബര ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനാണ് പോലീസ് പദ്ധതിയിടുന്നത്.
ലഹരി സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

