തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ പദവിയിൽ നിന്ന് ആർ. ശ്രീലേഖ രാജിവച്ച സംഭവത്തിൽ അനുനയ നീക്കവുമായി ബിജെപി നേതൃത്വം രംഗത്ത്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖയുമായി ഫോണിൽ ബന്ധപ്പെട്ടു.
വിഷയം നേരിട്ട് ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആർ.
ശ്രീലേഖ മേയർക്ക് രാജി സമർപ്പിച്ചത്. എന്നാൽ, നഗരസഭാ ചട്ടപ്രകാരം രാജി ഔദ്യോഗികമായി കൈമാറേണ്ടത് സെക്രട്ടറിക്കാണ്.
മേയർക്ക് കത്ത് ലഭിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇതുവരെയും തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് നഗരസഭാ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ ഭരണസമിതിയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ 51 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

