പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച **നവജീവനം** പദ്ധതിയുടെ നീലംപേരൂർ പഞ്ചായത്ത് തല ഉദ്ഘാടനം **ഈര ജി.ആർ.വി. എൽപി സ്കൂളിൽ** നടന്നു.
ഭാഷ, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പിന്തുണ ഉറപ്പാക്കി അവരുടെ പഠനശേഷി മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് **ആർ.വിനയചന്ദ്രൻ** ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ **വിനോദ് ജി. മഠത്തിൽ** അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് **കെ.എസ്.മിനികുമാരി**, വെളിയനാട് ബിപിസി **ഷിഹാബ് നൈന**, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ **ജി.പ്രിൻസ്**, **ബി.ഹരികൃഷ്ണൻ** തുടങ്ങിയവർ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കേരളയുടെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന **നവംബർ** മാസം ഈ പദ്ധതി സ്കൂളിൽ പൂർണ്ണതോതിൽ നടപ്പിലാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

