മലങ്കര ഓർത്തഡോക്സ് സഭയുടെ 2026-ലെ മികച്ച കർഷക പുരസ്കാരം വരിഞ്ഞവിള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. കോശി ജോർജ് വരിഞ്ഞവിളയ്ക്ക് സമ്മാനിച്ചു.
25,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവുമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. പരുമല സെമിനാരി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് അവാർഡ് കൈമാറി ആദരിച്ചത്.
തുടർന്ന്, പുരസ്കാരത്തുകയായ 25,000 രൂപ ഫാ. കോശി ജോർജ് സഭയുടെ ജീവകാരുണ്യ വിഭാഗമായ ‘സഹോദരൻ പദ്ധതി’യിലേക്ക് പൂർണ്ണമായി സമർപ്പിച്ചു.
പരുമലയിൽ നടന്ന കർഷക സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ആത്മീയ ശുശ്രൂഷകൾക്കൊപ്പം കാർഷിക മേഖലയിലും മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന വൈദികരെ ആദരിക്കുന്ന സഭയുടെ നിലപാട് ഏവരുടെയും പ്രശംസ അർഹിക്കുന്നതാണെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

