കൊച്ചി ∙ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. സസ്പെൻഷനിലുള്ള 10 വിദ്യാർഥികൾക്ക് നാളെ മുതൽ ആരംഭിക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാനാകില്ല.
ഈ വിഷയത്തിൽ പുറപ്പെടുവിച്ച സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയാണുണ്ടായത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനെതിരെ സർവകലാശാല വൈസ് ചാൻസലറാണ് കോടതിയെ സമീപ്പിച്ച് അപ്പീൽ നൽകിയിരുന്നത്. ആകെ സസ്പെൻഡ് ചെയ്യപ്പെട്ട
16 വിദ്യാർഥികളിൽ 10 പേരാണ് നിലവിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് ഇന്ന് 65 ദിവസങ്ങൾ പൂർത്തിയാകുകയാണ്.
എന്നാൽ, മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ തയ്യാറാണെന്ന് ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ മാപ്പ് എഴുതി നൽകി കീഴടങ്ങില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ പ്രവർത്തകർ ഉള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സമരം അക്രമത്തിൽ കലാശിച്ചുവെന്നും വൈസ് ചാൻസലറുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിച്ചുവെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

