സംസ്ഥാനത്തെ റബർ വിപണിയിൽ പുതിയ ചരിത്രം കുറിച്ച് ആഭ്യന്തര വില കിലോഗ്രാമിനു 300 രൂപ കടന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർഎസ്എസ് 4 റബറിന്റെ വിലയാണ് സർവകാല റെക്കോർഡായ 300 രൂപയിൽ എത്തിനിൽക്കുന്നത്.
അതേസമയം, രാജ്യാന്തര വിപണിയിൽ ആർഎസ്എസ് 4 ഗ്രേഡ് റബറിന്റെ വില 266.69 രൂപയാണ് ഉള്ളത്. കഴിഞ്ഞ ആഴ്ചകളിൽ തന്നെ ഓപ്പൺ മാർക്കറ്റിൽ ഇതേ നിരക്കിൽ ചർച്ചകളും വ്യാപാരങ്ങളും നടന്നിരുന്നുവെങ്കിലും, ഔദ്യോഗികമായി റബർ ബോർഡ് വില ഇന്നലെയാണ് 300 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത്.
ആഭ്യന്തര വിപണിയിലുണ്ടായ റബറിന്റെ ലഭ്യതക്കുറവും കടുത്ത ആവശ്യകതയുമാണ് വില ചരിത്രപരമായ ഉയർച്ചയിലേക്ക് നയിച്ചത്. പരമ്പരാഗത രീതിയിൽ ഷീറ്റ് റബർ ഉൽപാദിപ്പിക്കുന്നതിനു പകരം പല കർഷകരും ഇപ്പോൾ ലാറ്റക്സ് അതായത് റബർ പാൽ നേരിട്ട് വിൽക്കാൻ താത്പര്യം കാണിക്കുന്നതും വിപണിയിൽ ഷീറ്റുകളുടെ ലഭ്യത കുറയാനും വില വർധിക്കാനും പ്രധാന കാരണമായിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ പ്രധാന വർഷങ്ങളിലെ റബർ വില നിലവാരം താഴെ പറയുന്നതാണ്:
∙ 1979 : 10 രൂപ
∙ 1989 : 20 രൂപ
∙ 2000 : 31 രൂപ
∙ 2008 : 100 രൂപ
∙ 2010 : 190 രൂപ
∙ 2011 : 243 രൂപ
∙ 2016 : 115 രൂപ
∙ 2023 : 170 രൂപ
∙ 2024 : 255 രൂപ
∙ 2025 : 170 രൂപ
∙ 2020 നവംബർ 2 : 300 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

