സ്മാർട്ട് വാച്ച് ഉപയോക്താക്കൾ നേരിട്ടിരുന്ന വലിയ തോതിലുള്ള ബാറ്ററി ചോർച്ച പ്രശ്നത്തിന് പരിഹാരവുമായി Google രംഗത്ത്. കഴിഞ്ഞ കുറെ ദിവസങ്ങളായി Pixel Watch ഉപയോക്താക്കൾ ഈ പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു.
പ്രശ്നം ഗൗരവമായി കാണുന്നുവെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും കഴിഞ്ഞ ആഴ്ചാവസാനം കമ്പനി വ്യക്തമാക്കിയിരുന്നു. നൽകിയ വാക്ക് പാലിച്ച് ഇപ്പോൾ പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
Android Authority-ക്ക് നൽകിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് Google ഇക്കാര്യം സ്ഥിരീകരിച്ചത്. “The fix for the battery drain issue, affecting a small number of Pixel Watch users has begun rolling-out and will be complete over the next couple of days.
To implement the fix, please update your Pixel Watch apps by pressing the crown on your Pixel Watch, opening the Play Store app, and tapping Manage apps > Update all,” എന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വെയർ ഒഎസ് (Wear OS) സിസ്റ്റം അപ്ഡേറ്റ് അല്ല കമ്പനി നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
പകരം പ്ലേ സ്റ്റോർ വഴി വാച്ചിലെ സിസ്റ്റം ആപ്പുകൾ അപ്ഡേറ്റ് ചെയ്യുകവഴി ഉപയോക്താക്കൾക്ക് ഈ തടസ്സം പരിഹരിക്കാൻ സാധിക്കും. എല്ലാ ആപ്പ് അപ്ഡേറ്റുകളും പൂർത്തിയായ ശേഷം വാച്ച് റീസ്റ്റാർട്ട് ചെയ്യുന്നത് നന്നായിരിക്കുമെന്ന് നിർദ്ദേശമുണ്ട്.
ബാറ്ററി പെട്ടെന്ന് തീർന്നുപോകാനുള്ള യഥാർത്ഥ കാരണം Google വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സിസ്റ്റം അപ്ഡേറ്റ് ഇല്ലാതെ തന്നെ പ്രശ്നം പരിഹരിക്കുന്നതിനാൽ, ഏതെങ്കിലും സിസ്റ്റം ആപ്പിലെ തകരാറാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.
അടുത്ത ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് അപ്ഡേറ്റ് എത്തുന്നത് എന്നതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഇത് പെട്ടെന്ന് ലഭിച്ചേക്കില്ല. പ്ലേ സ്റ്റോറിൽ അപ്ഡേറ്റുകൾ കാണുന്നില്ലെങ്കിൽ അൽപസമയം കഴിഞ്ഞ് വീണ്ടും പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

