സംസ്ഥാനത്ത് അനുദിനം വർധിച്ചുവരുന്ന കാൻസർ രോഗനിരക്കിന് തടയിടാനും, രോഗനിർണയത്തിലും ചികിത്സയിലും നൂതന ശാസ്ത്രീയ മുന്നേറ്റങ്ങൾ കൈവരിക്കാനുമുള്ള സംരംഭങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. കൊച്ചിയിൽ ആസ്റ്റർ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ കാൻസർ കോൺക്ലേവിന്റെ (എക്യൂസികോൺ) 2026 പതിപ്പ് ഓൺലൈൻ മാധ്യമത്തിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം കാൻസർ പ്രതിരോധത്തിനും നൂതന ചികിത്സാ രീതികൾക്കും അതീവ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായി വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള യുവജനങ്ങളിൽ പോലും ഇന്ന് കാൻസർ രോഗം കണ്ടുവരുന്നുണ്ട്.
പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയാൻ കഴിയാത്തത് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സെമിനാറിലെ ചർച്ചകളും നിർദേശങ്ങളും ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കുമെന്നും, തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിന്റെ ഭാഗമായി, കാൻസർ രോഗികൾക്കും രോഗത്തെ അതിജീവിച്ചവർക്കും അവർക്ക് തുണയായി നിൽക്കുന്ന കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി തയാറാക്കിയ ‘സഖി’ പിന്തുണ പദ്ധതിയുടെ അഞ്ചാമത്തെ പതിപ്പിന്റെ ലോഞ്ച് സിനിമാ താരം ദിവ്യ പിള്ളയും എക്യൂസികോൺ ചെയർപഴ്സൻ ഡോ. ജെം കളത്തിലും ചേർന്ന് നിർവഹിച്ചു.
അതിജീവിതർക്കുള്ള വിവിധ പിന്തുണകൾ, ഓൺലൈൻ ക്ലാസുകൾ, സഹായങ്ങൾ എന്നിവയ്ക്കൊപ്പം സ്തനാർബുദ നിർണയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വയം പരിശോധനാ രീതികളെക്കുറിച്ചും വിവിധ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളും ‘സഖി’യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് (ഇന്ത്യ-1) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്.
രമേഷ് കുമാർ ചടങ്ങിൽ ‘ഓങ്കോ ഇൻഫ്യൂഷൻ ഡേ കെയർ’ ഏരിയയുടെ സോഫ്റ്റ് ലോഞ്ചും നിർവഹിച്ചു. ആസ്റ്റർ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (ജിസിസി ആൻഡ് ഇന്ത്യ) ഗ്ലോബൽ ഡയറക്ടർ പ്രഫ.
ഡോ. സോമശേഖർ എസ്.പി., ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (ഇന്ത്യ-1) എസ്.
രമേഷ് കുമാർ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ്, നടി ദിവ്യ പിള്ള, എക്യൂസികോൺ ചെയർപഴ്സൻമാരായ ഡോ.
ജെം കളത്തിൽ, ഡോ. കെ.വി.
ഗംഗാധരൻ, ഡോ. സി.എൻ.
പാട്ടീൽ, സെക്രട്ടറിമാരായ ഡോ. അരുൺ ആർ.
വാരിയർ, ഡോ. ശരത് എസ്.
തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

