കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തുണ്ടായ രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. നഗരസഭാ അധ്യക്ഷന്‍ ഇ വി രാമകൃഷ്ണനെ മര്‍ദിച്ചെന്ന പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ സംഭവത്തിൽ എട്ടു സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാണ്. തുടർന്ന്, കോണ്‍ഗ്രസ് പ്രവര്ത്തകന് മുരളിയെ അക്രമിച്ചെന്ന മറ്റൊരു പരാതിയില്‍ 9 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം ടൗണില്‍ വെച്ച് സിപിഎം, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് അനിഷ്ട
സംഭവങ്ങളും സംഘർഷവും അരങ്ങേറിയത്. പ്രദേശത്ത് കോൺഗ്രസിന്റെ കൊടിമരം ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനിടയിലാണ് നഗരസഭാ അധ്യക്ഷനും മറ്റും ആക്രമിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

