സംസ്ഥാനത്ത് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിപണന ശൃംഖലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിലവിൽ പോലീസിന്റെ പക്കലുണ്ടെന്നും, കുറ്റവാളികൾക്ക് സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
സ്ഥിതിഗതികൾ കണക്കിലെടുത്ത് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. അതിഥി തൊഴിലാളികളെ മറയാക്കിയും അവരെ ലക്ഷ്യമാക്കിയും ലഹരി മാഫിയ വലിയ തോതിലുള്ള ബിസിനസ് ശൃംഖലയാണ് സംസ്ഥാനത്ത് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം പോലീസ് സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

