കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മരണപ്പെട്ട
വ്യക്തിയുടെ കുടുംബാംഗങ്ങളുമായി എംബസി അധികൃതർ നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്ത് ഭരണകൂടവുമായി ചേർന്ന് എംബസി വിപുലമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയും ആവശ്യമായ സഹായങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായും എംബസി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ വെല്ലുവിളിയാണ് ഈ ആക്രമണമെന്നും കുവൈത്ത് അധികൃതർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

