കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി നിയമപരമായ അവബോധം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കുമരകം ഗവ.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബും സംയുക്തമായാണ് ‘സുരക്ഷിത് ബച്ച് പൻ അഭിയാൻ’ എന്ന പരിപാടിക്ക് രൂപം നൽകിയത്. കൗമാര കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കുട്ടികളിൽ പോക്സോയുടെ നിയമ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രഥമാധ്യാപകൻ എ.അബ്ദുൽ കലാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിന് കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകയും, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവുമായ സിന്ധു മാത്യു നേതൃത്വം നൽകി.
പരിപാടിയുടെ വിജയത്തിനായി പ്രിൻസിപ്പൽ ടി.സത്യൻ, പാരാ ലീഗൽ വോളന്റീയർ ടി.യു. സുരേന്ദ്രൻ, ക്ലബ് കോ–ഓർഡിനേറ്റർ ആശ ബോസ്സ്, ക്ലബ് അംഗങ്ങളായ ഭവാനിക, അഗ്രശ്രീ എന്നിവർ നേതൃപരമായ പങ്കുവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

