മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൻ രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും, തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും, ജനറൽ ബോഡി യോഗത്തിൽ താൻ രാജിവെക്കണമെന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചിലർ എത്തിയിരുന്നുവെന്നും ശ്വേത മേനോൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ശ്വേത മേനോന്റെ വാക്കുകൾ ഇങ്ങനെ:
“I thought that if i keep quiet, the controversies surrounding AMMA will end.
But since my reputation is being continuously targeted & tarnished…എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല. Today they’re saying that ഞാൻ ജനങ്ങളെ വഞ്ചിച്ചു… AMMAയെ അനാഥമാക്കി… എന്ന്.
No. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല.
AMMAയെ അനാഥമാക്കിയിട്ടുമില്ല.” 21.06.2026-ൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തെക്കുറിച്ച് അവർ വിശദീകരിച്ചു. അന്ന് കമ്മിറ്റി രാജിവെക്കണമെന്ന ആവശ്യവുമായി 10-15 അംഗങ്ങൾ ഒരു അജണ്ടയുമായി എത്തിയിരുന്നു.
അവർ വിതരണം ചെയ്ത പ്രമേയം അമ്മ ബൈലോയിലെ ആർട്ടിക്കിൾ XII(e) പ്രകാരം പാസായിട്ടില്ലെന്ന് ശ്വേത മേനോൻ ചൂണ്ടിക്കാട്ടി. 243 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 വോട്ടുകൾ ലഭിക്കാത്തതിനാൽ പ്രമേയത്തിന് നിയമസാധുതയില്ല.
“AMMAയുടെ By-law-ൽ എവിടെയാണ് Ad-Hoc കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?” എന്ന് അവർ ചോദിക്കുന്നു. തന്റെ നിശബ്ദത മുതലെടുത്ത് ചില നിക്ഷിപ്ത താൽപ്പര്യക്കാർ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.
ജൂലൈ ഒന്നിന് നൽകേണ്ട കൈനീട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, കൊച്ചിയിൽ അഡ്ഹോക്ക് സമിതിയുടെ രണ്ടാമത്തെ യോഗം ചേർന്നു. ഭരണസമിതി രാജിവെച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അഡ്ഹോക്ക് സമിതിക്ക് നിയമസാധുതയില്ലെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്.
എന്നാൽ സംഘടനയുടെ അന്തിമ തീരുമാനം ജനറൽ ബോഡിയുടേതാണെന്നും, ബൈലോയിൽ അഡ്ഹോക്ക് സമിതിയെക്കുറിച്ച് പ്രത്യേക പരാമർശം ആവശ്യമില്ലെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഭരണസമിതിയുടെ രാജി സംബന്ധിച്ച അവ്യക്തതകൾ തുടരുന്നത് സംഘടനയിൽ കൂടുതൽ നിയമപരമായ തർക്കങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

