ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ നടന്ന അഴിമതി വിരുദ്ധ റെയ്ഡിൽ പാർലമെന്റ് അംഗത്തിന്റെ വസതിയിൽ നിന്ന് വൻതോതിൽ പണവും സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു. ഇറാഖ് പാർലമെന്റ് അംഗമായ ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് 927 കോടി രൂപയും 27 കിലോ സ്വർണ്ണവും പിടിച്ചെടുത്തത്.
റെയ്ഡിൽ കണ്ടെടുത്ത വസ്തുക്കളിൽ സ്വർണ്ണത്തിൽ നിർമ്മിച്ച അടിവസ്ത്രങ്ങൾ ഉൾപ്പെട്ടത് വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. രാജ്യത്തെ ഭരണവർഗത്തെ ഞെട്ടിച്ചുകൊണ്ട് നടക്കുന്ന അഴിമതി വിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
പൊതുമുതൽ ദുരുപയോഗം ചെയ്തതിനും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനും ഇതുവരെ 47 പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇതിൽ ഏഴ് എംപിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
അറസ്റ്റിലായവരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ, ഇറാഖ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ മുൻ ഡെപ്യൂട്ടി പെട്രോളിയം മന്ത്രിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 10 മില്യൺ ഡോളറും, 3 ബില്യൺ ഇറാഖി ദിനാറും, സ്വർണ്ണാഭരണങ്ങളും, നിരവധി തോക്കുകളും, 40-ഓളം സ്വത്തുക്കളുടെ രേഖകളും കണ്ടുകെട്ടിയിരുന്നു.
ഹിന്ദ് അൽ അബ്ബാസി ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും അംഗമായി തുടരുന്നുണ്ടെങ്കിലും, റെയ്ഡിനെക്കുറിച്ചുള്ള വിശദമായ ഔദ്യോഗിക സ്ഥിരീകരണം സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായി പുറത്തുവിട്ടിട്ടില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ അന്വേഷണ പരിധിയിൽ വരുമെന്നും ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

