കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലുണ്ടായ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ച പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി.
പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തത്. പാർട്ടിയുടെ ഉന്നത നേതാക്കളായ എം.വി.
ഗോവിന്ദൻ, മുൻ എംഎൽഎ ജയിംസ് മാത്യു എന്നിവരെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിലൂടെ വിമർശനം നടത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ കെ.പി.
പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഷൈജു ചാലപ്പുറത്തിനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കാനും പാർട്ടി തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം നേതാക്കളിൽ ആരോപിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് നടപടിക്ക് ആധാരമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

