സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താൽക്കാലികമായി മരവിപ്പിച്ചു. സ്ഥലംമാറ്റ നടപടിക്കെതിരെ പ്രിൻസിപ്പൽമാർ സമർപ്പിച്ച പരാതിയെത്തുടർന്നാണ് ട്രൈബ്യൂണലിന്റെ അടിയന്തര ഇടപെടൽ.
ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതിന്റെ പ്രാബല്യം നിർത്തിവച്ചുകൊണ്ട് ട്രൈബ്യൂണൽ നടപടി സ്വീകരിക്കുകയായിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ.
പി കെ ജബ്ബാറിനെ എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പലായി നിയമിച്ചിരുന്നു. ഈ ഒഴിവിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറായ രഞ്ജു രവീന്ദ്രനെ നിയമിക്കാനായിരുന്നു തീരുമാനം.
ഇത്തരത്തിൽ വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ നിയമനടപടികളെത്തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

