കൊച്ചി: സ്വന്തം പാർട്ടി ഭരണത്തിലുള്ള മരട് നഗരസഭയിൽ, മുഖ്യമന്ത്രിയുടെ ചിത്രമുൾപ്പെടുന്ന ബോർഡ് സ്ഥാപിച്ചതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് നഗരസഭയുടെ പിഴ. 11,500 രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ സെക്രട്ടറി മണ്ഡലം കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്.
മുഖ്യമന്ത്രിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റിയിലാണ് സംഭവം. നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പിഴ ഈടാക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോയത്. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ, പാർട്ടിയുടെ തന്നെ ബോർഡുകൾ നീക്കം ചെയ്ത സെക്രട്ടറിയുടെ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
സെക്രട്ടറിയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ മുൻ നഗരസഭാ ചെയർമാൻ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിക്ക് പിന്നാലെയാണ് ബോർഡ് സ്ഥാപിച്ചതിന് പിഴ ചുമത്തിക്കൊണ്ട് സെക്രട്ടറി വീണ്ടും നോട്ടീസ് നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

