സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോടികൾ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്താതെ കുന്നുകൂടിക്കിടക്കുന്നതായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക റിപ്പോർട്ട്. പെട്ടി പോലും തുറന്നുനോക്കാതെ തുരുമ്പെടുക്കുന്ന നിലയിലാണ് 450 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ അനാഥമായി കിടക്കുന്നത്.
വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, മാമോഗ്രാം യൂണിറ്റുകൾ, ഡയാലിസിസ് മെഷീനുകൾ തുടങ്ങി അത്യാഹിത വിഭാഗങ്ങളിൽ ഉൾപ്പെടെ അടിയന്തരമായി ആവശ്യമായ നിരവധി ഉപകരണങ്ങളാണ് യാതൊരു പ്രയോജനവുമില്ലാതെ കെട്ടിക്കിടക്കുന്നത്. ഇതുസംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ആരോഗ്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിവിധ ആശുപത്രികൾക്കായി സംഭരിച്ച ഉപകരണങ്ങളുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഓരോ ഉപകരണത്തിനും കുറഞ്ഞത് മൂന്ന് ലക്ഷം രൂപയിൽ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്.
മുൻപ് കെ.എം.എസ്.സി.എൽ (KMSSL) മുഖേന വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ നിലയിൽ കണ്ടെത്തിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മെഡിക്കൽ ഉപകരണങ്ങളുടെ ദുരുപയോഗം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
സംഭവത്തിന്റെ ഗൗരവമൃതം കണക്കിലെടുത്ത് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ (NHM), ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) എന്നിവയുടെ കീഴിൽ വാങ്ങിയിട്ടുള്ള ഉപകരണങ്ങളുടെ കണക്കുകളും പ്രത്യേകമായി ശേഖരിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, മൂന്ന് ലക്ഷം രൂപയിൽ താഴെ വിലയുള്ള ഉപകരണങ്ങളുടെ കണക്കുകളും ഉപയോഗ സ്ഥിതിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

