നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോൾ ടീം 2026 ലോകകപ്പിനായുള്ള തങ്ങളുടെ പരിശീലന ക്യാമ്പ് അമേരിക്കയിലെ കാന്‍സാസ് സിറ്റിയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ടീമിന്റെ പരിശീലന ഗ്രൗണ്ടിന്റെയും താമസ സൗകര്യങ്ങളുടെയും ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
കാന്‍സാസ് സിറ്റിയിലെ സ്പോര്‍ട്ടിങ് കെസി പെര്‍മോന്‍സ് സെന്ററിലാണ് ടീമിന്റെ പരിശീലനം നടക്കുന്നത്. നായകന് ലിയോണല്‍ മെസി കൂടി ടീമിനൊപ്പം ചേർന്നതോടെ ആരാധകരുടെ ആവേശം വർധിച്ചിരിക്കുകയാണ്.
താരങ്ങള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹോട്ടലാണ് ഒരുക്കിയിരിക്കുന്നത്. അര്‍ജന്റീനയുടെ ടീം ജേഴ്സിയുടെ നിറങ്ങളായ നീലയും വെള്ളയും അടിസ്ഥാനമാക്കിയാണ് ഹോട്ടലിന്റെ അന്തരീക്ഷം ക്രമീകരിച്ചിരിക്കുന്നത്.
118 മുറികൾ, അത്യാധുനിക ജിംനേഷ്യം, റസ്റ്റോറന്റ്, ഗെയിം റൂം തുടങ്ങി താരങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ടീം ക്യാമ്പിലെ താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലിലെ 202-ാം നമ്പർ മുറിയാണ് നായകന് ലിയോണല്‍ മെസിക്ക് അനുവദിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സഹതാരങ്ങളുമായി മുറി പങ്കുവെച്ചിരുന്ന മെസിക്ക് ഇത്തവണ പ്രത്യേക സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
മെസിയുടെ മുറിക്ക് തൊട്ടടുത്തായി 202-ാം നമ്പറിൽ റൊഡ്രിഗോ ഡി പോളും നിക്കോളാസ് ഓട്ടമെന്റിയും താമസിക്കുന്നു. മെസിയുടെ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധപുലർത്തുന്ന റൊഡ്രിഗോ ഡി പോള്‍ തൊട്ടടുത്ത് തന്നെയുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.
ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് സന്നാഹ മത്സരങ്ങളാണ് അര്‍ജന്റീനയ്ക്കുള്ളത്. ജൂണ്‍ 7-ന് ഹോണ്ടുറാസിനെതിരെയും 10-ന് ഐസ്ലന്ഡിനെതിരെയും ടീം കളത്തിലിറങ്ങും.
തുടര്‍ന്ന് 17-ന് അള്‍ജീരിയക്കെതിരെയാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന മത്സരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

