യുകെയിൽ കുട്ടികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗ്രൂമിങ് ഗ്യാങ്ങുകളുടെ ക്രൂരമായ മുഖം വെളിപ്പെടുത്തി എംപി റൂപർട്ട് ലോ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന ആസൂത്രിതമായ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ഇതിനുപിന്നിലുള്ള മാഫിയകളുടെ പ്രവർത്തനത്തെക്കുറിച്ചും അദ്ദേഹം പാർലമെന്റിൽ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം റൂപർട്ട് ലോയുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര അന്വേഷണത്തിൽ യുകെയിലെ എൺപത്തിയഞ്ചിലധികം പ്രദേശങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. ഈ മാഫിയകളിൽ ഭൂരിഭാഗവും പാകിസ്താൻ പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇരകളാക്കപ്പെട്ടവരുടെ ഭയാനകമായ അനുഭവങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതിജീവിതകളുടെ മൊഴികൾ കേവലം ഒരു ക്രൈം റിപ്പോർട്ടിനപ്പുറം സമൂഹത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ക്രൂരതയെക്കുറിച്ച് ഒരു അതിജീവിത പറഞ്ഞത് ഇങ്ങനെ: “അയാൾ എന്നെ പീഡിപ്പിച്ചു. അതിനുശേഷം ഒരു ഒഴിഞ്ഞ മദ്യക്കുപ്പി ശരീരത്തിലേക്ക് ബലമായി കയറ്റി.
അന്ന് എനിക്ക് വെറും 12 വയസ്സ് മാത്രമായിരുന്നു പ്രായം”. മറ്റൊരു പെൺകുട്ടി വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: “നിരവധി പുരുഷന്മാർ ചേർന്ന് എന്റെ കൈകാലുകൾ പിടിച്ചുവച്ച് ബലാത്സംഗം ചെയ്തു.
ആക്രമണത്തിന് ശേഷം അവർ എന്നെ ക്രൂരമായി മർദ്ദിച്ചു. ആരോടെങ്കിലും ഇത് പറഞ്ഞാൽ എന്നെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി”.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ചും അതിജീവിതകൾ ആരോപിക്കുന്നു. ചില സാഹചര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പീഡനങ്ങളിൽ പങ്കാളികളായെന്ന് ഒരു പെൺകുട്ടി തുറന്നുപറഞ്ഞു.
തന്റെ 13-ാം വയസ്സിൽ ആരംഭിച്ച പീഡനം മൂന്ന് വർഷത്തോളം നീണ്ടുനിന്നെന്നും ഈ കാലയളവിൽ അറുനൂറോളം പുരുഷന്മാർ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും മറ്റൊരു പെൺകുട്ടി മൊഴി നൽകി. മയക്കുമരുന്നും മദ്യവും നൽകി പെൺകുട്ടികളെ അടിമകളാക്കി ദീർഘകാലം ചൂഷണം ചെയ്യുന്ന രീതിയാണ് ഈ ഗ്യാങ്ങുകൾ പിന്തുടരുന്നത്.
റോഥർഹാം, റോച്ച്ഡേൽ, ഓൾഡ്ഹാം തുടങ്ങിയ നഗരങ്ങളിലാണ് ഇത്തരം സംഘങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ തങ്ങൾ നടത്തിയ അന്വേഷണത്തിന്റെ പൂർണ്ണരൂപം വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചാണ് റൂപർട്ട് ലോ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഈ ക്രൂരതകൾക്കെതിരെ ജനപ്രതിനിധികൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

