തമിഴ്നാട്ടിലെ മദ്യവിൽപന ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളുടെ പ്രവർത്തനം സർക്കാർ താൽക്കാലികമായി നിർത്തിവെപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 2,640 ബാറുകൾ പൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ടാസ്മാക് കടകളിൽ നിന്ന് മദ്യം വാങ്ങുന്നവർക്ക് അത് കഴിക്കുന്നതിനായി സൗകര്യമൊരുക്കുകയും, ഒപ്പം വെള്ളവും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ബാർ ലൈസൻസ് നൽകിയിരുന്നത്. ഈ സ്ഥാപനങ്ങളുടെ നിലവിലുള്ള ലൈസൻസ് കാലാവധി ജൂൺ 30-ന് അവസാനിച്ചതോടെയാണ് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്.
നിലവിലെ ലൈസൻസ് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നും, പകരം പുതിയ ടെൻഡറുകൾ ക്ഷണിച്ച ശേഷം മാത്രം ബാറുകളുടെ പ്രവർത്തനം പുനരാരംഭിച്ചാൽ മതിയെന്നുമാണ് ടാസ്മാക് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ബാർ ലൈസൻസുകൾ ഭരണകക്ഷിയുമായി അടുപ്പമുള്ളവർക്ക് നൽകുന്നുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് നടപടി.
അതേസമയം, ബാറുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് തടയാൻ കർശനമായ നിരീക്ഷണം ഏർപ്പെടുത്താൻ സംസ്ഥാന പൊലീസിന് സർക്കാർ നിർദേശം നൽകി. തമിഴ്നാട് മുഖ്യമന്ത്രി സി.
ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള സർക്കാർ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

