ആലപ്പുഴ കായംകുളത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ മൂന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മുത്തശിയുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
നിരവധി ആളുകളെ ആക്രമിച്ച ശേഷമാണ് നായ മുത്തശിയെയും കുഞ്ഞിനെയും കടിച്ചത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി കായംകുളം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമാനമായ രീതിയില്‍ പുല്ലുകുളങ്ങരയിലും തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ പരിക്കേറ്റവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. അപകടകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും നീക്കം ചെയ്യുന്നതിനും പഞ്ചായത്ത് അധികൃതരും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

