സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ വീഴ്ചകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിച്ചു. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെത്തുടർന്നാണ് ഈ സുപ്രധാന നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളാണ് പെട്ടെന്നുള്ള ഈ ഭരണപരമായ മാറ്റത്തിലേക്ക് നയിച്ചത്.
പുനർമൂല്യനിർണ്ണയത്തിനായി ഉപയോഗിച്ച പോർട്ടലിലുണ്ടായ സാങ്കേതിക തകരാറുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ, രാഹുൽ സിങ് ഐഎഎസ്, ബോർഡിന്റെ പരീക്ഷാ നടത്തിപ്പ്, അക്കാദമിക് ചുമതലകൾ, അഫിലിയേഷനുകൾ, നയപരമായ തീരുമാനങ്ങൾ തുടങ്ങിയ നിർണ്ണായക മേഖലകൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്.
ബോർഡിലെ ഈ ഉന്നതതല അഴിച്ചുപണി വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

