സാഹിത്യപ്രേമികൾക്കായി പുതുതായി ആരംഭിച്ച ‘ചില്ല’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ശ്രദ്ധേയമായ രചനകൾ ക്ഷണിക്കുന്നു. കഥകൾ, കവിതകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി മികച്ച സൃഷ്ടികൾ ഇതിനായി അയക്കാവുന്നതാണ്.
രചനകൾ അയക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. സൃഷ്ടികൾക്കൊപ്പം രചയിതാവിന്റെ വ്യക്തമായ മേൽവിലാസം, ഫോൺ നമ്പർ, എന്നിവയും ഉൾപ്പെടുത്തേണ്ടതാണ്.
കൂടാതെ, രചയിതാവിന്റെ ഒരു ഫോട്ടോയും കൂടി അയക്കേണ്ടത് നിർബന്ധമാണ്. ലഭിക്കുന്ന രചനകളിൽ നിന്നും എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക.
സാഹിത്യത്തെ സ്നേഹിക്കുന്നവർക്കും സ്വന്തമായി രചനകൾ ഉള്ളവർക്കും വലിയൊരു അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. വൈവിധ്യമാർന്ന സാഹിത്യ സൃഷ്ടികൾ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
വായനക്കാർക്ക് മികച്ച കഥകളും കവിതകളും ഈ വെബ്സൈറ്റിലൂടെ ആസ്വദിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും രചനകൾ വായിക്കുന്നതിനും താൽപ്പര്യമുള്ളവർക്ക് വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

