പെട്രോളിയം ഉൽപ്പന്നങ്ങളുടെ തുടർച്ചയായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. ജൂൺ 4-ന് സംസ്ഥാനത്തെ വിവിധ ജില്ല, ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പാർട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനജീവിതം ദുസഹമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ഈ പ്രതിഷേധം.
കഴിഞ്ഞ മേയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ നാല് തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഏഴര രൂപയുടെ വർധനവാണ് ഉണ്ടായത്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം സാധാരണക്കാർക്ക് ലഭ്യമാക്കാതെ ഇന്ധന നികുതി കുത്തനെ ഉയർത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഇന്ധന നികുതി വർധനവിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന മൗനത്തെയും അദ്ദേഹം വിമർശിച്ചു. നികുതി വർധനയിലൂടെ മാത്രം ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ അടക്കമുള്ളവർ ഇന്ധന നികുതി വേണ്ടെന്നുവെക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ നടത്തിയിരുന്നു.
എന്നാൽ, ഇപ്പോൾ നാല് തവണ ഇന്ധനവില വർധിപ്പിച്ചിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്താനാണ് പാർട്ടിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

