ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതിയുമായി പൊലീസ് സൈബർ ഡോം. ഇതിന്റെ ഭാഗമായി ‘കിഡ് ഗ്ലൗ’ പദ്ധതിയിലൂടെ ‘ഫാമിലി ടെക് റൂൾ’ എന്ന ആശയം ആവിഷ്കരിച്ചിരിക്കുകയാണ് അധികൃതർ.
ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. വീടുകളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ആരോഗ്യകരമാക്കുന്നതിനായി താഴെ പറയുന്ന നാല് പ്രധാന നിർദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്: 1.
ടെക് കർഫ്യൂ: വീട്ടിലെ ഡിജിറ്റൽ ഉപയോഗത്തിന് ഒരു നിശ്ചിത സമയം നിശ്ചയിക്കുക. ഭക്ഷണസമയങ്ങളിലും രാത്രി 10 മണിക്ക് ശേഷവും വീട്ടിൽ പൂർണ്ണമായും ടെക് കർഫ്യൂ ഏർപ്പെടുത്തുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കും.
2. ഡിവൈസ് ഫ്രീ സോൺ: വീടിനുള്ളിൽ മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്ലെറ്റ്, ടെലിവിഷൻ എന്നിവയുടെ സാന്നിധ്യമില്ലാത്ത പ്രത്യേക ഇടങ്ങൾ കണ്ടെത്തുക.
അത്തരം സ്ഥലങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾ പൂർണ്ണമായും ഒഴിവാക്കി കുടുംബാംഗങ്ങൾക്ക് ഒത്തുചേരാം. 3.
ഡിജിറ്റൽ ബാലൻസ്: എല്ലായ്പ്പോഴും ഡിജിറ്റൽ ലോകത്ത് മാത്രം വ്യാപരിക്കാതെ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കുന്നതിനും കളികളിലും മറ്റ് വിനോദങ്ങളിലും ഏർപ്പെടുന്നതിനും കൃത്യമായ സമയം നീക്കിവെക്കണം. 4.
സ്ക്രീൻ ഓഫ് ഫ്രീ ടൈം: പഠനസമയങ്ങളിലും ഉറങ്ങുമ്പോഴും കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴും മൊബൈൽ ഫോണുകൾ പൂർണ്ണമായും ഒഴിവാക്കുക. ഈ പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, സ്വന്തം നിലയിൽ നടപ്പിലാക്കുന്ന നൂതനമായ ആശയങ്ങളും പങ്കുവെക്കാൻ താല്പര്യമുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

