സോഷ്യൽ മീഡിയയുടെ കാലത്ത് പൊതുരംഗത്തുള്ളവർ നടത്തുന്ന പരാമർശങ്ങൾ നിരീക്ഷിക്കപ്പെടുകയും അവയിലെ വൈരുദ്ധ്യങ്ങൾ ചർച്ചയാകുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. അടുത്തിടെയായി സിനിമാ താരങ്ങളുടെ പഴയ അഭിമുഖങ്ങളും പുതിയ പ്രസ്താവനകളും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ട്രോളുകൾ ഉയരുന്നത് പതിവായ സാഹചര്യത്തിൽ, നടൻ ജയറാമിനെതിരെ ഉയരുന്ന വിമർശനങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചാവിഷയം.
തമിഴ് ചിത്രമായ പരിമള ആന്‍ഡ് കോയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയാണ് വിവാദമായ പരാമർശം ഉണ്ടായത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ട്വന്റി 20-യുടെ ക്ലൈമാക്സ് രംഗത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പം താൻ ഇല്ലാതെ പോയതിനെക്കുറിച്ച് ജയറാം വിശദീകരണം നൽകി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ജോഷി സാർ ആണ് ഡയറക്ടർ. എന്റെ ഫൈറ്റ് സീനുകളെല്ലാം കഴിഞ്ഞിരുന്നു.
അവസാനം എല്ലാവരും ചേർന്ന് നടന്നുവരുന്ന ഒരു ഷോട്ട് എടുക്കണമായിരുന്നു. പക്ഷേ അതിന് ഇനി രണ്ട് ദിവസം കൂടി എടുക്കും.
അത് ദീപാവലി സമയമായിരുന്നു. എനിക്ക് ചെന്നൈയിലെ വീട്ടിൽ പോകണമെന്ന് സാറിനോട് പറഞ്ഞു.
സിനിമയിൽ എല്ലാവരും ചേർന്ന് നടന്നുവരുന്ന രംഗമാണോ അതോ ദീപാവലിയാണോ നിനക്ക് പ്രധാനമെന്ന് അദ്ദേഹം ചോദിച്ചു. ആലോചിച്ചിട്ട് ദീപാവലിയെന്ന് ഞാൻ പറഞ്ഞു.
അങ്ങനെ ഞാൻ പോന്നു”. എന്നാൽ, മുൻപ് ഇതേ വിഷയത്തിൽ മറ്റൊരു അഭിമുഖത്തിൽ ജയറാം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.
ശബരിമല ദർശനത്തിന് നിശ്ചയിച്ചിരുന്ന ദിവസവുമായി ഷൂട്ടിംഗ് തീയതി ഒത്തുപോകാതിരുന്നതിനാലാണ് ക്ലൈമാക്സ് രംഗത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്നായിരുന്നു പഴയ വാദം. ഈ രണ്ട് അഭിമുഖങ്ങളുടെയും വീഡിയോ ക്ലിപ്പുകൾ ചേർത്തുവെച്ചാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്.
പാണ്ടിരാജ് സംവിധാനം ചെയ്യുന്ന പരിമള ആന്‍ഡ് കോ എന്ന ചിത്രം ഒരു കോമഡി ക്രൈം ത്രില്ലറാണ്. ജയറാം, ഉർവ്വശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം അഞ്ചാം തീയതി റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

