സാധാരണയായി പലവിധ കുറിപ്പുകളും പലചരക്ക് ലിസ്റ്റുകളും സൂക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ആപ്പായ ഗൂഗിൾ കീപ്പ് (Google Keep) പുതിയ മാറ്റങ്ങളിലേക്ക്. ഗൂഗിൾ കീപ്പിൽ ജെമിനി (Gemini) സംയോജനം എത്തിയതോടെ ഈ ആപ്ലിക്കേഷന്റെ ഉപയോഗ രീതി തന്നെ പൂർണ്ണമായും മാറിക്കഴിഞ്ഞു.
ഒരു മാസം നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് ഉപയോക്താക്കൾക്ക് ഈ പുതിയ അനുഭവം ലഭിച്ചുതുടങ്ങിയിരിക്കുന്നത്.
ഒരു സാധാരണ സ്റ്റിക്കി-നോട്ട് ആപ്ലിക്കേഷനെ മികച്ചൊരു പ്രൊഡക്റ്റിവിറ്റി ടൂളായി മാറ്റാൻ ജെമിനിക്ക് സാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. പലപ്പോഴും പുതിയ ലിസ്റ്റുകൾ തയ്യാറാക്കാൻ ഏറെ സമയം വേണ്ടി വന്നിരുന്നു.
കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും അവ ക്രമീകരിക്കാനും മിനിറ്റുകളോളം ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ ഗൂഗിൾ കീപ്പിലെ ‘ഹെൽപ് മി ക്രിയേറ്റ് എ ലിസ്റ്റ്’ (Help me create a list) ഫീച്ചർ വന്നതോടുകൂടി ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്.
ഫോണിൽ പുതിയ നോട്ട് ഓപ്പൺ ചെയ്യുമ്പോൾ താഴെ വലതുഭാഗത്തായി കാണുന്ന ജെമിനി സ്പാർക്കിൾ ഐക്കൺ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ലിസ്റ്റുകൾ തയ്യാറാക്കാൻ സാധിക്കും. എഐ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ഗൂഗിൾ വൺ എഐ പ്രീമിയം (Google One AI Premium) പോലുള്ള ഗൂഗിൾ എഐ പ്ലാനോ അല്ലെങ്കിൽ പിന്തുണയ്ക്കുന്ന ഗൂഗിൾ പിക്സൽ ഡിവൈസോ ആവശ്യമാണ്.
കൃത്യമായ നിർദ്ദേശങ്ങൾ നൽകിയാൽ അതിനനുസരിച്ച് മികച്ച രീതിയിലുള്ള ലിസ്റ്റുകൾ തയ്യാറാക്കി തരാൻ ജെമിനിക്ക് സാധിക്കുന്നു. ഉദാഹരണത്തിന്, ‘Create a grocery list for a week of high-protein, vegetarian Mediterranean meals for two people on a $100 budget’ പോലുള്ള നിർദ്ദേശങ്ങൾ നൽകിയാൽ വളരെ പെട്ടെന്ന് തന്നെ ആവശ്യമായ സാധനങ്ങളുടെ പട്ടിക ലഭ്യമാകും.
യാത്രകൾക്കായുള്ള പാക്കിംഗ് ലിസ്റ്റുകൾ, ഗാർഡനിംഗ് പ്രൊജക്റ്റുകൾക്കായുള്ള മെറ്റീരിയൽ ലിസ്റ്റുകൾ എന്നിവയെല്ലാം ഇത്തരത്തിൽ എളുപ്പത്തിൽ തയ്യാറാക്കാം. കൂടാതെ, ഗൂഗിൾ വർക്ക്സ്പേസ് എക്സ്റ്റൻഷൻ (Google Workspace Extension) കൂടി കണുക്കുചെയ്യുന്നതോടെ ജെമിനിയെ നമ്മുടെ ആവശ്യങ്ങൾക്കായുള്ള മികച്ചൊരു സെർച്ച് എഞ്ചിനായി ഉപയോഗിക്കാൻ സാധിക്കും.
ഡോക്സ്, ജിമെയിൽ, ഗൂഗിൾ കീപ്പ് എന്നിവയിലുള്ള വിവരങ്ങൾ പരതാൻ ഇനി പ്രത്യേകം ആപ്പുകൾ മാറേണ്ടി വരില്ല. @ട്രിഗർ ഉപയോഗിച്ച് ജെമിനി പ്രോംപ്റ്റ് ബോക്സ് വഴി ആവശ്യമായ വിവരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ കണ്ടെത്താൻ സാധിക്കും.
ഗൂഗിൾ കീപ്പിലെ ജെമിനി സംയോജനം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും, വരുംകാലങ്ങളിൽ കൂടുതൽ മികച്ച അപ്ഡേറ്റുകളോടെ ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

