തിരുവനന്തപുരം: കുളച്ചൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി.
പി. ശങ്കരൻകുട്ടി നായർ വ്യക്തമാക്കി.
തിരുവിതാംകൂർ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരുടെ മേൽ നേടിയ വിജയത്തിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് തണൽക്കൂട്ടം കൾചറൽ ഹെറിറ്റേജും മാർ ഇവാനിയോസ് കോളജ് മാധ്യമ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലബാറിൽ നിന്ന് തിരുവിതാംകൂറിൽ അഭയം തേടിയ രാജാക്കന്മാരും മറ്റും സമ്മാനമായി നൽകിയവയും, സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെയും കരം പിരിച്ചെടുത്തതിലൂടെയും ലഭിച്ചതുമാണ് ക്ഷേത്രത്തിലെ ഈ അമൂല്യവസ്തുക്കളും സ്വർണാഭരണങ്ങളും.
ഇതെല്ലാം അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനാൽ ക്ഷേത്രനിധിയുടെ കാര്യത്തിൽ നിലവിലുള്ള സ്ഥിതി തുടരുകയാണ് വേണ്ടത്.
കുമാരനാശാനു ബ്രിട്ടനിലെ വെയിൽസ് രാജകുമാരനിൽ നിന്ന് ലഭിച്ച സ്വർണവളയും ടഗോറിന്റെ നൊബേൽ പുരസ്കാരവും മോഷണം പോയ നാടാണ് നമ്മുടേതെന്ന കാര്യം വിസ്മരിക്കരുതെന്നും ശങ്കരൻകുട്ടി നായർ കൂട്ടിച്ചേർത്തു. യൂറോപ്യൻ അധിനിവേശ ശക്തിയെ പരാജയപ്പെടുത്തുകയും തുടർന്ന് യുദ്ധസമ്പ്രദായത്തിലുൾപ്പെടെ യൂറോപ്യൻ രീതികൾ പിന്തുടരുകയും ചെയ്ത ക്രാന്തദർശിയായിരുന്നു അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന് ചടങ്ങിൽ സംസാരിച്ച പ്രതാപൻ കിഴക്കേമഠം അഭിപ്രായപ്പെട്ടു.
എന്നാൽ ആ ചരിത്രം ഇവിടെ വേണ്ട വിധം വായിക്കപ്പെട്ടിട്ടില്ല.
കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടമായതോടെ നമ്മുടെ നാടിന്റെ സാംസ്കാരിക ശകലമാണ് അന്യാധീനപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. മീരാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡോ. എൻ.
ജി. ബാലചന്ദ്രനാഥ്, ശംഭു മോഹൻ, ഫാ.
തോമസ് കയ്യാലക്കൽ, ഫാ. ഗീവർഗീസ് ചാങ്ങവീട്ടിൽ, മാധ്യമ വിഭാഗം മേധാവി ഡോ.
എസ്. ആർ.
സഞ്ജീവ്, ചരിത്ര വിഭാഗം മേധാവി ഡോ. അവിനാഷ് സൈമൺ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

