പ്രേക്ഷകപ്രീതി നേടിയ വാഴ 2 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി ഹാഷിർ എത്തുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഞൊടി-ഒൺ മോർ ടൈം എന്നാണ് പുതിയ സിനിമയുടെ പേര്. “അപ്പൊ ഇവിടെ തുടങ്ങുന്നു അടുത്തത്.
എന്റെ കൂടെ കാണണം. എന്ന് നിങ്ങളെ സ്വന്തം ഹാഷിർ” എന്നാണ് ഞൊടിയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
ജെ എസ് ജിതിൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഹാഷിറിനൊപ്പം അൽ അമീൻ, ചന്തു സലിം കുമാർ, ലുക്മാൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
അമൽ പോൾസൺ, ടോണി ജോസ് എന്നിവരാണ് ഞൊടി സിനിമയുടെ നിർമ്മാതാക്കൾ. സൂപ്പർ ഡൂപ്പർ ഫിലിം, മിഡ്നെറ്റ് സൺ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണം.
ഹാഷിറിന്റെ കരിയറിലെ നാലാമത്തെ സിനിമയാണ് ഞൊടി. അതിരടി, വാഴ, വാഴ 2 എന്നിവയാണ് ഇതിന് മുൻപുള്ള മറ്റ് മൂന്ന് ചിത്രങ്ങൾ.
അടുത്തിടെ റിലീസ് ചെയ്ത പ്രകമ്പനം അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവച്ച അൽ അമീനും ഒപ്പം ചന്തുവും ലുക്മാനും കൂടി ഒത്തുകൂടുമ്പോൾ വലിയ പ്രതീക്ഷയാണ് സിനിമാസ്വാദകർക്ക് ഞൊടി സമ്മാനിക്കുന്നത്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത് വിപിൻ ദാസ് തിരക്കഥ ഒരുക്കിയ വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു വാഴ 2- ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്.
അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്സ്, ഷഹുബാസ്, സാബിർ എന്നിവർക്കൊപ്പം സുധീഷ്, വിജയ് ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അതേസമയം, ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഹാഷിർ ഉണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

